Share this Article
Union Budget
കൊല്ലത്ത് രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അച്ഛനും അമ്മയും ജീവനൊടുക്കി
Child Murdered, Parents Die by Suicide

കൊല്ലം താന്നിയില്‍ രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അച്ഛനും അമ്മയും ജീവനൊടുക്കി..അജീഷ്, ഭാര്യ സലു, മകന്‍ ആദി എന്നിവരാണ് മരിച്ചത്.കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടെന്നും അടുത്തയിടെ അജീഷിന് കാൻസർ സ്ഥിരീകരിച്ചിരുന്നതായും നാട്ടുകാർ അറിയിച്ചു.


താമരശ്ശേരിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി യാസിര്‍ കസ്റ്റഡിയില്‍

കോഴിക്കോട് താമരശ്ശേരിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി യാസർ കസ്റ്റഡിയിൽ. പ്രതി കൃത്യം നടത്തിയത് സ്വബോധത്തോടെയെന്ന് പൊലീസ്. ഷിബിലയുടെ പോസ്റ്റ്‌മോർട്ടം ആരംഭിച്ചു.  ഷിബിലയുടെ മാതാപിതാക്കളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. പ്രതിയുമായി ഇന്ന് തെളിവെടുപ്പ്  നടക്കും. അതേസമയം പ്രതി യാസിർ കല്യാണത്തിന് മുന്നേ ലഹരിക്ക് അടിമയാണെന്നും പരാതി നൽകിയിട്ട് പൊലീസ് കേസെടുക്കാതിരുന്നത് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഷിബിലയുടെ പിതവാന്റെ സുഹൃത്ത് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories