Share this Article
Union Budget
ഫ്ലഷ് ഇല്ലാത്ത ടോയ്‌ലറ്റ്‌ കഴുകിച്ചു; ഡോക്ടർക്കെതിരെ പരാതി നൽകി ഫാർമസിസ്റ്റ്, ജയിലിൽ ഗുരുതര ജാതി അധിക്ഷേപം,
വെബ് ടീം
posted on 21-03-2025
1 min read
pharmacist

കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ ജാതി അധിക്ഷേപമെന്ന് പരാതി. ജയിലിലെ ഫാര്‍മസിസ്റ്റിന്‍റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. കൂടാതെ, മുഖ്യമന്ത്രിക്കും ആരോ​ഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.ഫാർമസിസ്റ്റ് വി.സി ദീപയാണ് ഡോക്ടർ ബെല്‍നാ മാര്‍ഗ്രറ്റിനെതിരെ പരാതി നൽകിയത്.

ഗുരുതര ആരോപണമാണ് പരാതിയിലുള്ളത്. 'പുലയര്‍ക്ക് പാടത്ത് പണിക്ക് പോയാല്‍ പോരെ' എന്നടക്കം പറഞ്ഞ് അധിക്ഷേപിച്ചെന്ന് പരാതിയിൽ പറയുന്നു. വണ്ടിയിടിപ്പിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശുചിമുറി സ്ഥിരമായി കഴുകിച്ചു. ഫ്ലഷ് ഇല്ലാത്ത ടോയ്‌ലറ്റ്‌ ഡോക്ടർ ഉപയോഗിച്ച ശേഷം തന്നെക്കൊണ്ട് വൃത്തിയാക്കിപ്പിച്ചുവെന്നും പരാതിയിലുണ്ട്.

തന്നെ മാനസികമായി തളർത്തുന്നുവെന്നും ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ഫാർമസിസ്റ്റ് പരാതിയിൽ പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories