Share this Article
Union Budget
BJP പ്രവർത്തകൻ സൂരജിന്‍റെ കൊലപാതകം; ശിക്ഷാവിധി ഇന്ന്
r Suraj Murder Verdict Today

കണ്ണൂര്‍ മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ സൂരജ് കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. തലശ്ശേരി  സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ രജീഷ് അടക്കം  ഒമ്പത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പത്താം പ്രതി നാഗത്താന്‍ക്കോട്ട പ്രകാശനെ കോടതി വെറുതെ വിട്ടു.


മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരന്‍ പിഎം മനോരാജ്, എന്‍. വി യോഗേഷ് , കെ ഷംജിത്ത്, സജീവന്‍, പണിക്കന്റവിടെ വി.പ്രഭാകരന്‍, കെ.വി പത്മനാഭന്‍, പുതിയപുരയില്‍ പ്രദീപന്‍, മനോമ്പേത്ത് രാധകൃഷ്ണന്‍ എന്നിവരാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയ മറ്റുള്ളവര്‍. സൂരജ് കൊല്ലപ്പെട്ട് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. 


2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40 നാണ് ഓട്ടോറിക്ഷയില്‍ എത്തിയ സംഘം മുഴുപ്പിലങ്ങാട് ടെലിഫോണ്‍ എക്സേഞ്ചിന് സമീപത്ത് വെച്ച് സൂരജിനെ വെട്ടികൊലപ്പെടുത്തിയത്. സൂരജ് സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories