Share this Article
Union Budget
വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തി; കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡോക്ടര്‍ക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 24-03-2025
1 min read
DOCTOR

കൊട്ടാരക്കര: വിദേശത്തുനിന്ന് അവധിക്കായി നാട്ടിലേക്ക് വരുകയായിരുന്ന ഡോക്ടർ  കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചു. കംബംകോട് വച്ചാണ് അപകടം. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിനി ഡോ.ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. ദുബായില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം രാവിലെ വീട്ടിലേക്ക് വരുമ്പോളായിരുന്നു അപകടം ഉണ്ടായത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അപകടത്തില്‍ ഡോക്ടര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും കാര്‍ ഡ്രൈവര്‍ ബിജു ജോര്‍ജിന് പരിക്കേല്‍ക്കുകയും ചെയ്തു.ബിന്ദു പിൻസീറ്റിലാണ് ഇരുന്നത്.  മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.ഭർത്താവ്: പരേതനായ അജി പി. വർഗീസ്. മക്കൾ: അ‍‍‍‍‍‍‍ഞ്ജലീന, വീനസ്തി



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories