ആലപ്പുഴ: പല്ലനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ആലപ്പുഴ ഒറ്റപ്പന, കുമാരകുടി സ്വദേശികളായ ആൽഫിൻ(13),അഭിമന്യു(14) എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ കുട്ടികളെ കാണാതായതിന് പിന്നാലെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കുട്ടികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തോട്ടപ്പള്ളി മലങ്കര ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ആൽഫിൻ, കരുവാറ്റ എൻഎസ്എസ് സ്കൂളിലെ ഒൻപതാം സ്കൂൾ വിദ്യാർഥിയാണ് അഭിമന്യു എന്നിവരാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞെത്തിയ കുട്ടികൾ പല്ലനയാറ്റില്‍ കുളിക്കാനിറങ്ങിയപ്പോളാണ് അപകടം സംഭവിച്ചത്. ആറ്റിലെ കുമാരകോടി ഭാഗത്താണ് ഇവർ കുളിക്കാനിറങ്ങിയത്. ഏറെ നേരമായിട്ടും കുട്ടികളെ കാണാതയതോടെ നാട്ടുകാർ അന്വേഷിച്ചിറങ്ങി. തുടർന്നാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടതാണെന്ന് കണ്ടെത്തിയത്.