മലപ്പുറം നിലമ്പൂരില്‍ അധ്യാപകനെ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. വെള്ളയൂര്‍ സ്വദേശി നവാസാണ് പിടിയിലായത്. സംഭവത്തില്‍ 3 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിലമ്പൂര്‍ ഐ.ജി.എം.എം.എം.ആര്‍ സ്‌കൂളിലെ അധ്യാപകന്‍ വാണിയമ്പലം സ്വദേശി അബ്ദുല്‍ നാസറിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം അബ്ദുല്‍ നാസറിന്റെ വീട്ടുപറമ്പില്‍ വച്ചായിരുന്നു ആക്രമണം. മറ്റു രണ്ട് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.