മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിനിടെ സ്ത്രീ മരിച്ച സംഭവത്തില്‍ ഒരാള്‍ക്കൂടി കസ്റ്റഡിയില്‍. മരിച്ച അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിലെത്തിയപ്പോള്‍ സിറാജ്ജുദ്ദിനൊപ്പം കുറച്ച് ആളുകള്‍ കൂടെ ഉണ്ടായിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവറായ അനില്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ അസ്മയുടെ ഭര്‍ത്താവ് സിറാജ്ജുദ്ദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂര്‍ സ്വദേശി അസ്മയാണ് വീട്ടിലെ പ്രസവത്തിനിടെ മരിച്ചത്. അമിത രക്തസ്രാവമാണ് മരണത്തിന് കാരണമെന്നും ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.