തിരുവനന്തപുരം അമ്പലമുക്ക് വിനീത വധക്കേസിൽ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും. പ്രതി കന്യാകുമാരി സ്വദേശി രാജേന്ദ്രൻ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണൽ സെക്ഷൻ കോടതി കണ്ടെത്തിയിരുന്നു. പ്രതിയുടെ മാനസിക നില പരിശോധനാ റിപ്പോർട്ടടക്കം ഇന്ന് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. വിധി പറയുക 2022 ഫെബ്രുവരി ആറിന് തലസ്ഥാനത്തെ നടുക്കിയ കൊലപാതകം നടന്നത്. 2022 ഫെബ്രുവരി ആറിന് പട്ടാപ്പകല്‍ 11.50 നാണ് തമിഴ്‌നാട് കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രന്‍ അലങ്കാര ചെടികടയ്ക്കുളളില്‍ വച്ച് വിനീതയെ കുത്തി കൊലപ്പെടുത്തിയത് . വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപവന്‍ തൂക്കമുളള സ്വര്‍ണമാല കവരുന്നതിനായിരുന്നു കൊലപാതകം.