Share this Article
Union Budget
സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ്.സതീഷിനെ തെരഞ്ഞെടുത്തു
 S. Satheesh

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ്.സതീഷിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനം. സി.എൻ മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക്   തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. എസ് സതീഷ്, എം പി പത്രോസ്, പി ആർ മുരളീധരൻ, ജോൺ ഫെർണാണ്ടസ്, കെ എൻ ഉണ്ണികൃഷ്‌ണൻ, സി കെ പരീത്, സി ബി ദേവദർശനൻ, ആർ അനിൽകുമാർ, ടി സി ഷിബു, പുഷ്‌പദാസ്, കെ എസ് അരുൺ കുമാർ, ഷാജി മുഹമ്മദ് എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍. കെ എസ് അരുൺ കുമാർ, ഷാജി മുഹമ്മദ് എന്നിവരാണ്‌ പുതുമുഖങ്ങൾ. പാർട്ടിയുടെ ഐക്യത്തെ ശക്തിപ്പെടുത്തി കൂടുതൽ ജനങ്ങളെ പാർട്ടിക്ക് അനുകൂലമാക്കി മാറ്റുമെന്ന് എറണാകുളം ജില്ലാ സെക്രട്ടറി എസ്.സതീഷ്  പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article