മലപ്പുറം താനൂരില്‍ ഗവണ്‍മെന്‍്‌റ് ആശുപത്രിയില്‍ വച്ച് കുട്ടിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത സ്ത്രീകള്‍ പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകളാണ് താനൂര്‍ പോലീസിന്റെ പിടിയിലായത്.
തമിഴ്‌നാട് ചെന്നൈ സ്വദേശികളായ മഞ്ചസ് , ദീപീക എന്നിവരെയാണ് താനൂര്‍ ഡി. വൈ.എസ്.പി പ്രമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടി കൂടിയത്. മാര്‍ച്ച് 20 നാണ് മോഷണം നടന്നത്. എടകടപ്പുറം സ്വദേശിയായ സ്ത്രീ താനൂര്‍ ഗവ :ആശുപത്രിയില്‍ കുട്ടിയുമായി ഡോക്ടറെ കാണാന്‍ എത്തിയപ്പോഴാണ് ഒരു പവന്‍തുക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തത്. പരാതി ലഭിച്ച താനൂര്‍ പൊലീസ് ആശുപത്രിയില്‍ എത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു.
സി. സി. ടി. വി ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടതിന്റെ അടിസ്ഥാനത്തില്‍ നിരവധി തമിഴ്‌നാട് സ്വദേശികളായ സ്ത്രീകളെ നിരീക്ഷിച്ചു വന്നിരുന്നു. താനൂര്‍ Dysp പ്രമോദ് പി യുടെ നേതൃത്വത്തില്‍ താനൂര്‍ ഇന്‍സ്പെക്ടര്‍ ടോണി ജെ മറ്റം , താനൂര്‍ സബ് ഇന്‍സ്പെക്ടര്‍ എന്‍. ആര്‍.സുജിത് , എ.എസ്.ഐ സലേഷ്, സക്കീര്‍, ലിബിന്‍, നിഷ ,രേഷ്മ , പ്രബീഷ് , അനില്‍ എന്നിവര്‍ അടങ്ങിയ പോലീസ് അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് മഞ്ചേരി ജയിലിലേക്ക് മാറ്റി.