കഞ്ചാവ് വില്പന പോലീസിലറിയിച്ചതിന് യുവാക്കളെ ആക്രമിച്ച് ലഹരി സംഘം. തിരുവനന്തപുരം പോത്തൻകോട് ആണ് സംഭവം. കാട്ടായിക്കോണം പട്ടാരി സ്വദേശികളായ സഹോദരങ്ങളെയാണ് ലഹരി സംഘം വെട്ടി പരിക്കേൽപ്പിച്ചത്. വെട്ടേറ്റ രതീഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. എട്ടോളം പേരടങ്ങുന്ന സംഘമാണ് രതീഷിനെയും സഹോദരൻ രജനീഷിനെയും ആക്രമിച്ചത്. പരിക്കേറ്റവർ രണ്ട് പേരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ പോത്തൻകോട് പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതികളിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെട്ടതായാണ് വിവരം.