Share this Article
Union Budget
വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി; കേന്ദ്രസർക്കാർ ജീവനക്കാരൻ പിടിയിൽ
വെബ് ടീം
posted on 17-04-2025
1 min read
GANJA

തിരുവനന്തപുരം: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരനായ രാജസ്ഥാന്‍ സ്വദേശി ജതിന്‍ ആണ് പിടിയിലായത്.തിരുവനന്തപുരം കമലേശ്വരത്ത് ജതിന്‍ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസില്‍ നിന്നാണ് കഞ്ചാവ് ചെടികൾ പിടികൂടിയത്. എക്‌സൈസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.ജതിനൊപ്പം ഒരു ബിഹാര്‍ സ്വദേശിയും, ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, താനാണ് കഞ്ചാവ് ചെടികൾ നട്ടതെന്ന് പറഞ്ഞ് ജതിന്‍ സ്വയം കുറ്റമേറ്റെടുക്കുകയായിരുന്നു. അഞ്ചുകഞ്ചാവ് ചെടികളാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കഞ്ചാവ് വിത്തുകളും കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന പേപ്പറുകളും ഇതോടൊപ്പം എക്‌സൈസ് പിടിച്ചെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories