എറണാകുളം വടക്കൻ പറവൂർ വെടിമറയിൽ പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടിത്തം.അർദ്ധ രാത്രിയോടെയാണ് വാട്ടർ ടാങ്കുകൾ ഉൾപ്പെടെ നിർമ്മിക്കുന്ന ഗോഡൗണിന് തീ പിടിച്ചത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.വടക്കൻ പറവൂർ ,ആലുവ അങ്കമാലി തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആളപായമില്ല.