കൃഷി പരിപോഷണത്തിനായി കൊല്ലം മയ്യനാട് കാര്‍ഷിക ഡ്രോണ്‍ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തി. വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഭാഗമായിട്ടായിരുന്നു ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തിയത്.
കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് വികസിത ഭാരത് സങ്കല്‍പ്പ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. വളപ്രയോഗത്തിന് ഡ്രോണ്‍ ഉപയോഗിച്ചാലുള്ള നേട്ടങ്ങള്‍, സൂക്ഷ്മ വളപ്രയോഗത്തിന്റെ സാധ്യതകള്‍ എന്നിവയെല്ലാം കര്‍ഷകര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഡെമോണ്‍സ്‌ട്രേഷനിലൂടെ സാധിച്ചു.വെള്ളത്തില്‍ ലയിക്കുന്ന തരം വളങ്ങളാണ് പാടത്ത് ഡ്രോണ്‍ വഴി ഉപയോഗിക്കുന്നത്. ഡ്രോണിന്റെയും വളത്തിന്റെയും ലഭ്യതയെ കുറിച്ചുള്ള സംശയങ്ങളും കര്‍ഷകര്‍ ചോദിച്ചു മനസ്സിലാക്കി.