കൊച്ചി: എംബിബിഎസ് വിദ്യാർഥിനിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് സ്വദേശി അമ്പിളിയാണ് (24) മരിച്ചത്.കളമശേരി ഗവ. മെഡിക്കൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു അമ്പിളി. ശനിയാഴ്ച രാത്രിയോടെയാണ് പെൺകുട്ടിയെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ സഹപാഠി കണ്ടെത്തിയത്.
വിദ്യാർഥിനി മെഡിക്കൽ കോളജിൽ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്നതായി അധികൃതർപറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.പോസ്റ്റ് മോർട്ടം നടപടികൾക്കു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.