Share this Article
മുക്കുപണ്ടം പണയപ്പെടുത്തി കോടികള്‍ തട്ടി കട്ടപ്പന സെന്‍ട്രല്‍ ബാങ്ക് ശാഖയിലെ ജീവനക്കാരന്‍
latest news from kattapana

കട്ടപ്പന സെൻട്രൽ ബാങ്ക് ശാഖയിലെ ജീവനക്കാരൻ പരിചയക്കാരുടെ വിശ്വസ്തത മുതലെടുത്ത് മുക്കുപണ്ടം പണയപ്പെടുത്തി തട്ടിയെടുത്തത് കോടികൾ.ബാങ്കിലെ ഗോൾഡ് അപ്രയസറായ കട്ടപ്പന കൊല്ലംപറമ്പിൽ കെ.ജി. അനിലിനെതിരെയാണ് സുഹൃത്തുക്കളായ 14 പേർ പരാതി നൽകിയിരിക്കുന്നത്

സൗഹൃദം മുതലെടുത്താണ് അനിൽ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സ്വർണം പണയം വെപ്പിച്ചത് എന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. സ്വർണപ്പണി ചെയ്യുന്ന സ്ഥാപനങ്ങൾ ഉൾപ്പടെ നടത്തുന്ന പ്രതി ബാങ്കിലെ പണയപ്പെടുത്തിയിരിക്കുന്ന പഴയ സ്വർണം തിരിച്ചെടുത്ത് ഉരുക്കി വിൽക്കുന്നതിനാണെന്ന് വിശ്വസിപ്പിച്ചാണ് തങ്ങളെ കരുവാക്കി മുക്കുപണ്ടം പണയം വെച്ചതെന്നും ഇവർ  കട്ടപ്പന ഡി.വൈ.എസ്.പി.യ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.

നിലവിൽ 14 ഓളം പേരാണ് അനിലിനെതിരെ പരാതി നൽകിയിരിക്കുന്നത്.മറ്റ് നിരവധിയാളുകളും ഇതേ രീതിയിൽ വഞ്ചിതരായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന സൂചന.കഴിഞ്ഞ ദിവസം ബാങ്കിൽ ഉയർന്ന ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.ആളുകളുടെ പരാതിയിൽ അന്വേഷണം നടത്തുന്നതായും പണയംവെച്ച മുക്കുപണ്ടത്തിന്റെ അളവ് തിട്ടപ്പെടുത്തി വരുന്നതായും കട്ടപ്പന പോലീസ് വ്യക്തമാക്കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories