Share this Article
തൃശ്ശൂർ അതിരപ്പിള്ളി വെറ്റിലപ്പാറയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു
In Thrissur Athirapilli Vettilapara, the forest has destroyed crops extensively

തൃശ്ശൂർ അതിരപ്പിള്ളി വെറ്റിലപ്പാറയിൽ  കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു.ഇന്നലെ രാത്രിയും ഇന്നുമായാണ് വെറ്റിലപ്പാറയിൽ വിവിധ ഇടങ്ങളിൽ കാട്ടാന കൃഷി നശിപ്പിച്ചത്.

വെറ്റിലപ്പാറ സ്വദേശി തൈ വളപ്പിൽ അശോകൻ എന്ന ആളുടെ 150ലേറെ കുലച്ചവാഴകൾ നശിപ്പിച്ചു. പലയിടങ്ങളിലായി തെങ്ങുകളും വാഴകളും മറ്റു കൃഷികളും നശിപ്പിച്ചു.  കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരുടെ സംഘമെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനകളെ തുരത്താൻ കഴിഞ്ഞത്. കൃഷിയിടങ്ങളിൽ ആനകൾ കയറുന്നത് തടയാൻ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം..    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories