തിരുവനന്തപുരം മലയന്‍കീഴില്‍ പെണ്ണ് നോക്കി നല്‍കാത്തതിന്റെ വിരോധത്തില്‍ വീട് കയറി അക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. മലയന്‍കീഴ് സ്വദേശികളായ സജീവ് ,സുധീഷ് എന്നിവരാണ് പിടിയിലായത്. സജീവ് കാപ്പ നിയമ പ്രകാരം ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. സുഹൃത്തിന് വിവാഹത്തിന് പെണ്ണ് നോക്കി നല്‍കാത്തതിന്റെ വിരോധത്തില്‍ സ്ത്രീകള്‍ അടക്കമുള്ളവരെ പ്രതികള്‍ വീട് കയറി അക്രമിക്കുകയായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.