കാസര്‍ഗോഡ്, കുറത്തി കുണ്ടില്‍ ലഹരിക്കടിമയായ യുവാക്കള്‍ നടത്തിയ അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. സഹോദരങ്ങളായ ജിഷ്ണു,വിഷ്ണു എന്നിവരാണ് അക്രമണം നടത്തിയത്. ഭിംബുങ്കാല്‍ സ്വദേശി സനിഷിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാള മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തുമണിയോടെ കുറത്തി കുണ്ടില്‍ അധ്യാപക ദമ്പതിമാരുടെ വീട്ടിലെത്തിയ ഇരുവരും അക്രമം നടത്താന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച പ്രദേശവാസിയായ സനീഷിന് കുത്തേല്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസിനെയും അക്രമികള്‍ ആക്രമിച്ചു.
സംഭവത്തില്‍ ബേഡകം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജിന് വെട്ടേറ്റു. ഇരു കൈകളിലും കത്തി കെട്ടിയാണ് ഇവര്‍ അക്രമം നടത്തിയത്. പൊലീസിനോ നാട്ടുകാര്‍ക്കോ ഇവരെ കീഴ്‌പ്പെടുത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കെതിരെ ബേഡകം പോലീസ് വധശ്രമം, ഔദോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, അസഭ്യം പറയല്‍, സ്വത്ത് നശിപ്പിക്കല്‍, ആയുധം കൊണ്ട് മുറിവേല്‍പ്പിക്കല്‍, കൂട്ടം കൂടിയുള്ള ക്രിമിനല്‍ പ്രവര്‍ത്തനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരെ പിടികൂടാന്‍ അന്വേഷണവും ഊര്‍ജിതമാക്കി.