കോഴിക്കോട് കൊടുവള്ളിയിൽ വൻ ലഹരി വേട്ട. 11,000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുഹസിൻ്റെ വീട്ടിൽ നിന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. ആറുലക്ഷത്തിലധികം രൂപ വില വരുന്നതാണ് ലഹരി വസ്തുക്കൾ. ഇയാളുടെ ചെരിപ്പ് കടയിൽ നിന്ന് ഇന്നലെ 890 പാക്കറ്റ് ഹാൻസും പിടികൂടിയിരുന്നു.