കേരളാ കർണാടക അതിർത്തി പുൽപ്പള്ളിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ കണ്ടെത്തി. മാടപ്പള്ളികുന്നിന് സമീപം കന്നാരം പുഴയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മറ്റൊരു ആനയുടെ ആക്രമണത്തിൽ പരിക്കേറ്റാണ് ആന ചരിഞ്ഞത്. ശരീരത്തിൻ്റെ പല ഭാഗങ്ങളിലും കൊമ്പ് കൊണ്ട് കുത്തേറ്റ പാടുകളുകൾ കണ്ടെത്തിട്ടുണ്ട്. ഈ വനമേഖലയിൽ സാധരണ കാണാറുള്ള ആനയാണ് ചെരിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. കേരള കർണാടക വനപാലകർ സ്ഥലത്തെത്തി.