Share this Article
Union Budget
ഷഹബാസ് കൊലപാതകം; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ അന്വേഷണം സംഘം
Shahbaz Murder Case

കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘം.  മെയ് മാസം പകുതിയോടെ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. ഉറ്റാരോപിതർക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കൂടുതൽ വിദ്യാർത്ഥികളെ പ്രതി ചേർക്കാൻ കഴിയുമോ എന്നതിൽ പൊലീസ് നിയമോപദേശം തേടും. അക്രമം നടത്താൻ ആഹ്വാനം നടത്തിയവരിൽ കൂടുതൽ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതെ തുടർന്നാണ് നിയമോപദേശം തേടാനുള്ള നീക്കം. കേസിൽ മെയ് അവസാനത്തോടെയാണ് കുറ്റപത്രം സമർപ്പിക്കുക.   


കുറ്റാരോപിതർക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. അതേസമയം മുതിർന്നവരെ ഉൾപ്പെടുത്തി കൂടുതൽ പേരെ പ്രതിചേർക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളി. കൊലപാതകത്തിൽ മുതിർന്നവരുടെ പങ്കിന് തെളിവ് ലഭിച്ചിട്ടില്ലെന്നണ് അന്വേഷണ സംഘം അറിയിക്കുന്നത്.


കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികൾ നിലവിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണ്. ഇവരുടെ ജാമ്യാപേക്ഷ നെരത്തെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. എളേറ്റില്‍ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. 


താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായിരുന്നു. സംഘർഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിച്ചു. വിദ്യാർത്ഥികളുടെ മർദ്ദനത്തെ തുടർന്നാണ്  ഷഹബാസ് മരിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories