തൃശ്ശൂർ കോടശ്ശേരിയിൽ വളർത്തുനായ വീട്ടിലെത്തിയതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനിടെ അയൽവാസിയെ വെട്ടി കൊലപ്പെടുത്തി. കോടശ്ശേരി മാരാംകോട് സ്വദേശി ഷിജു ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ അന്തോണി ആണ് കൊലപ്പെടുത്തിയത്. ഷിജുവിന്റെ വീട്ടിലെ വളർത്തുനായ അന്തോണിയുടെ വീട്ടിലെത്തിയതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സമീപത്തുള്ള അയൽവാസിയുടെ പറമ്പിലാണ് കൊലപാതകം നടക്കുന്നത്.