Share this Article
Union Budget
റോഡില്‍ ഗതാഗത തടസം തീര്‍ത്ത് കാട്ടുകൊമ്പന്‍
Wild Elephant

ഇടുക്കി മറയൂര്‍ ഉദുമല്‍പേട്ട റോഡ് കയ്യടക്കി വിരികൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാന. പകല്‍ സമയത്തും കാട്ടുകൊമ്പന്‍ റോഡില്‍ തമ്പടിക്കുന്ന സ്ഥിതിയുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളിലും കാട്ടാന പകല്‍ സമയത്ത് റോഡില്‍ ഗതാഗത തടസ്സം തീര്‍ത്തു..


മറയൂര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ വിരികൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടുകൊമ്പന്റെ സാന്നിധ്യമാണ് വാഹനയാത്രികരില്‍ ആശങ്ക ഉളവാക്കുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ പകല്‍ സമയത്ത് വിരികൊമ്പന്‍ റോഡില്‍ ഇറങ്ങി ഗതാഗത തടസ്സം തീര്‍ത്തു.


പകല്‍ സമയത്ത് റോഡില്‍ കാട്ടാനയുടെ സാന്നിധ്യം ഉണ്ടാകുന്നത് ഇരുചക്ര വാഹനയാത്രികരേയും മറ്റ് ചെറുവാഹനയാത്രികരേയുമാണ് ഏറെ വലക്കുന്നത്. മറയൂര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയിലൂടെയാണ് വിനോദ സഞ്ചാര വാഹനങ്ങളും മറ്റ് ചരക്ക് വാഹനങ്ങളും മറയൂര്‍, മൂന്നാര്‍ മേഖലകളിലേക്ക് എത്തുന്നത്.ബസ് സര്‍വ്വീസുകളും നടന്നു വരുന്നു.


കഴിഞ്ഞ ദിവസം ബസിന് മുമ്പില്‍ എത്തിയ വിരികൊമ്പന്‍ ഭീകരാന്തരീക്ഷം തീര്‍ത്തിരുന്നു. റോഡില്‍ പകല്‍ സമയത്തും വിരികൊമ്പനടക്കമുള്ള കാട്ടാനകളുടെ സാന്നിധ്യം ഉണ്ടായതോടെ ഇതുവഴിയുള്ള വാഹനയാത്രികര്‍ക്ക് വനംവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories