Share this Article
നായ കുറുകെ ചാടി; ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 04-01-2024
1 min read
bike-hit-dog-one-died-in-accident

തൃശൂർ എരുമപ്പെട്ടി തയ്യൂരിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് ബൈക്കിന് പുറകിലിരുന്ന സഞ്ചരിച്ചിരുന്ന യുവതി മരിച്ചു.തയ്യൂർ സ്വദേശിയും ചിറ്റാട്ടുകര  സെബിയുടെ ഭാര്യയുമായ ഷീജ(46)യാണ്  മരിച്ചത്.

സെബി ഓടിച്ചിരുന്ന ബൈക്കിന് പുറകിലിരുന്നാണ് ഷീജ സഞ്ചരിച്ചിരുന്നത്.തയ്യൂർ  ഗ്ലാസ് കമ്പനിയുടെ 

സമീപത്ത് വെച്ച് ഇന്ന് വൈകീട്ട് 5 മണിയോടെയാണ് അപകടം സംഭവിച്ചത്. 

നായ കുറുകെ ചാടിയതിനെ തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരുകിലുള്ള മതിലിൽ ചെന്നിടിക്കുകയും ഷീജയുടെ തല മതിലിടിക്കുകയുമായിരുന്നു. ഉടൻ തന്നെ അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സെബിയുടെ സഹോദരൻ്റെ മകൻ്റെ മാമോദിസ ചടങ്ങിൽ പങ്കെടുത്ത് വരുകയായിരുന്നു ഇരുവരും. സെബിയുടെ  പരിക്കുകൾ ഗുരുതരമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories