കൊച്ചി: എറണാകുളം ഇരുമ്പനത്ത് മധ്യവയസ്ക്കകനെ വെട്ടിക്കൊലപ്പെടുത്തി. തുതിയൂർ സ്വദേശി ശശിയാണ് (60) മരിച്ചത്. ഇരുമ്പനത്തെ തുണിക്കച്ചവടക്കാരനായ ഹരിദാസാണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള കടയിൽ വച്ചുണ്ടായ വാക്കുതർക്കത്തിനിടെ ഹരിദാസ് കടയിലെ വാക്കത്തി കൊണ്ട് ശശിയെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.