തിരുവനന്തപുരം: നൃത്താധ്യാപികയായ യുവതിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നഗരൂര്‍ നന്തായിവാനം എസ് എസ് ഭവനില്‍ സുനില്‍കുമാര്‍ – സിന്ധു ദമ്പതിമാരുടെ മകള്‍ ശരണ്യ(20)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.നന്തായിവാനത്തെ ‘നവരസ’ നാട്യകലാക്ഷേത്രത്തിലെ അധ്യാപികയാണ് ശരണ്യ.
വീടിനുള്ളില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ യുവതിയെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.