പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനാലുകാരനെതിരെ പൊലീസ് കേസ് എടുത്തു. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പതിനാലുകാരനെ കസ്റ്റഡിയില്‍ എടുത്തതായും ബലാത്സംഗക്കുറ്റവും പോക്‌സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു. നിരവധി തവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായും പൊലീസ് കണ്ടെത്തി.