വയനാട്: മുത്തങ്ങ ബന്ദിപ്പൂര്‍ വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍നിന്ന് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രണ്ട് യാത്രക്കാരെ ആന തുരത്തി. ഇന്നലെ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്.
മുത്തങ്ങയില്‍ കാട്ടാനയുടെ ചിത്രം എടുക്കാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശികള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ആക്രമണ സമയത്ത് മറ്റൊരു ലോറി കടന്നു പോയതിനാലാണ് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തലപ്പുഴ സ്വദേശിയുടെ ഈ വീഡിയോ കുറഞ്ഞ നേരം കൊണ്ടാണ് വൈറലായത്. അപകടം മനസ്സിലാക്കി, ഇതുവഴി പോകുന്നവര്‍ക്ക് സന്ദേശം നല്‍കാനാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്ന് സവാദ് പറഞ്ഞു.
കൂട്ടത്തില്‍ കുട്ടിയാനകള്‍ ഉണ്ടായതുകൊണ്ടാവാം കാട്ടാന ആക്രമിക്കാന്‍ കാരണമായത്. വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്രയില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും വനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സവാദ് പറഞ്ഞു.