കൊച്ചി: മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഘം കൊച്ചിയിൽ പിടിയില്‍.കരുനാഗപ്പള്ളി തോപ്പില്‍ വീട്ടില്‍ ജോണ്‍ ബ്രിട്ടോ (40), പോത്തന്‍കോട് ആണ്ടൂര്‍കോണം സുനില്‍ ഭവനില്‍ ഷീല (47), കുറവിലങ്ങാട് ചീമ്പനാല്‍വീട്ടില്‍ ലിജോ തങ്കച്ചന്‍, നമ്പ്യാരത്ത് വീട്ടില്‍ ആല്‍ബില്‍ എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.വീട് പണയത്തിനെടുത്തു നല്‍കാമെന്നു വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയായിരുന്നു കവർച്ച.
വൈറ്റില ആമ്പേലിപ്പാടം റോഡിലുള്ള വീട്ടില്‍ വിളിച്ചുവരുത്തി കാര്‍, ലാപ്ടോപ്പ്, 12 മൊബൈല്‍ ഫോണുകള്‍, ആപ്പിള്‍ മാക്ക് ബുക്ക്, 8 പവന്‍ സ്വര്‍ണം, 16,350 രൂപ, ഒപ്പിട്ട ചെക്ക് ബുക്ക് എന്നിവ കവരുകയായിരുന്നു.
അക്കൗണ്ടില്‍നിന്ന് 6,95,000 രൂപ പിന്‍വലിക്കുകയും ചെയ്തു. പ്രതികളില്‍നിന്ന് മോഷണമുതലുകള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു .