തൃശൂര്‍: തുറന്നു കിടന്ന കാനയില്‍ വീണ് യുവാവ് മരിച്ചു. ചേലക്കര സ്വദേശി അബു താഹിര്‍ (22) ആണ് മരിച്ചത്. തൃശൂര്‍ വാഴക്കോട് സംസ്ഥാന പാതയില്‍ വെച്ചായിരുന്നു അപകടം.
ബൈക്ക് നിയന്ത്രണം വിട്ട് മൂടാത്ത കാനയില്‍ വീഴുകയായിരുന്നു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പാലക്കാട് അസീസിന് പരിക്കേറ്റു. ആറടിയോളം താഴ്ചയുള്ള കുഴിയിലേക്കാണ് അബു താഹിര്‍ വീണത്.
റോഡു നിര്‍മ്മിച്ചെങ്കിലും കാന മൂടിയിരുന്നില്ല. റോഡിന് സമീപം സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിരുന്നെങ്കിലും അപകടം ഉണ്ടാകുമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രിയില്‍ ഇവിടെ അപകടസാധ്യത ഏറെയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.