തളിപ്പറമ്പ്: ഉറങ്ങാന്‍ കിടന്ന ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആടിക്കുംപാറയിലെ സിയാന്‍ (14) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം ഹൃദയാഘാതമെന്ന് സംശയിക്കുന്നു.
പറമ്പില്‍ അബ്ദു റഹ്‌മാന്റെയും മിസ്‌റിയുടെയും മകനാണ്. സഹോദരങ്ങള്‍: സിനാന്‍, മുഹമ്മദ് റിസില്‍, ഫാത്തിമത്തുല്‍ നര്‍ഗീസ്. മൃതദേഹം ഖബറടക്കി.