Share this Article
Union Budget
ഒരേ സ്കൂളിലെ മൂന്നു വിദ്യാർഥികളെ കാണാതായെന്ന് പരാതി; സംഭവം തിരുവനന്തപുരത്ത്
വെബ് ടീം
posted on 10-02-2024
1 min read
school students missing from thiruvananthapuram

തിരുവനന്തപുരം: മലയിന്‍കീഴ്, മാറനല്ലൂര്‍ സ്റ്റേഷന്‍ പരിധികളില്‍നിന്ന് മൂന്നു വിദ്യാര്‍ത്ഥികളെ കാണാതായി. അന്തീര്‍ക്കോണം ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ട് 5:45- മുതലാണ് ഇവരെ കാണാതായത്.

അന്തീര്‍ക്കോണം കൊല്ലാട് ശ്രീഭവനില്‍ ലേഖയുടെ മകന്‍ ഏഴാം ക്ളാസില്‍ പഠിക്കുന്ന അശ്വിന്‍ (12), മലയിന്‍കീഴ് അന്തീര്‍ക്കോണം സ്‌നേഹദീപത്തില്‍ സിമി- രാജേഷ് ദമ്പതികളുടെ മകന്‍ എട്ടില്‍ പഠിക്കുന്ന നിഖില്‍ (12), അന്തിയൂര്‍ക്കോണം കൊല്ലോട് തോട്ടറ വടക്കുംകര വീട്ടില്‍ രെജു-വിനീത് ദമ്പതികളുടെ മകന്‍ എട്ടില്‍ പഠിക്കുന്ന അരുണ്‍ ബാബു (12) എന്നിവരെയാണ് കാണാതായത്.വെള്ളിയാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയശേഷം ആണ് വിദ്യാർഥികളെ കാണാതായത്. അരുണ്‍ ബാബുവിനെ കാണാതായ പരാതി മാറനല്ലൂര്‍ പോലീസ് സ്റ്റേഷനിലും മറ്റു രണ്ടുപേരെയും സംബന്ധിച്ച പരാതി മലയിന്‍കീഴ് പോലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അരുണ്‍ ബാബുവിന്‍റെ മാതാവ് രെജു വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിലെ ബസ്സിലെ കിളിയാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories