Share this Article
Union Budget
അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
വെബ് ടീം
posted on 13-02-2024
1 min read
Teacher found dead inside house

കൊണ്ടോട്ടി: സ്കൂൾ അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി നഗരത്തിലെ ഗവ.എൽപി സ്‌കൂൾ അധ്യാപിക ആബിദയെ (35) ആണ് കൊളത്തൂർ നീറ്റാണിമ്മലിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ 9 മണിയോടെയാണ് ആബിദയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. 

മക്കൾ മദ്രസയിലേക്ക് പോയതിനു ശേഷമാണ് സംഭവം. അധ്യാപകനായ ഭർത്താവ് ഷാജുദ്ദീൻ പുറത്തേക്കു പോയതായിരുന്നു. മദ്രസ വിട്ടെത്തിയ മക്കളാണ് മരിച്ച നിലയിൽ ഉമ്മയെ കാണുന്നത്. കരച്ചിൽ കേട്ട് സമീപത്തുള്ള വീട്ടുകാർ ഓടിയെത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories