Share this Article
പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വെബ് ടീം
posted on 14-02-2024
1 min read
senior-police-officer-found-dead-in-apparent-suicide

കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചട‌യമംഗലത്താണ് സംഭവം. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ചടയമംഗലം കലയം സ്വദേശി ചൈത്രം വീട്ടിൽ ബിനു (41) ആണ് മരിച്ചത്.

വീടിനോടു ചേർന്നുള്ള ഔട്ട്ഹൗസിൽ തൂങ്ങിമരിച്ച നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ഭാര്യയും അമ്മയുമാണ് മൃതദേഹം കണ്ടത്. ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories