വൈത്തിരി : എംഡിഎംഎയുമായി സ്വകാര്യ സ്കൂൾ പ്രിൻസിപ്പാൾ പിടിയിൽ. പുല്‍പ്പള്ളി സ്വദേശി ജയരാജനെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റിൽ നിന്നും 0.26 ഗ്രാം എംഡിഎംഎയും കണ്ടെത്തി. വാഹന പരിശോധനയ്ക്കിടെ ഇയാൾ പരിഭ്രമിച്ചു. ഇതോടെ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പുൽപള്ളിയിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പാളാണ് പ്രതി ജയരാജ്.