കോഴിക്കോട്∙ കുന്ദമംഗലം ആനപ്പാറയിൽ കാർ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. പൂളകോട് അമ്മാനംകൂട്ടിൽ വീട്ടിൽ ഷാജി (52) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം.
മകളെ കോളജിൽ ഇറക്കി തിരിച്ചു പോകുമ്പോഴാണ് ഷാജിയുടെ ബൈക്കിൽ കാർ ഇടിച്ചത്. ബൈക്കിൽ ഇടിച്ച കാർ അതിനുശേഷം ടിപ്പർലോറിയിൽ ഇടിച്ചാണ് നിന്നത്. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണു പ്രാഥമിക വിവരം.ഷാജിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.