തൃശ്ശൂര്‍ കരുവന്നൂര്‍ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അവിട്ടത്തൂര്‍ സ്വദേശി കൂടലി വീട്ടില്‍ ഷീബ ജോയ് ആണ് മരിച്ചത്. പാലത്തിന്‍റെ കൈവരിയ്ക്ക് മുകളിൽ നിന്നാണ് സ്ത്രീ പുഴയിലേയ്ക്ക് ചാടിയത്.
സ്ത്രീയുടെ ചെരുപ്പും ബാഗും മൊബൈൽ ഫോണും പാലത്തിൽ വെച്ച ശേഷമാണ് പുഴയിലേയ്ക്ക് ചാടിയത്.ആഴ്ച്ചകൾക്ക് മുൻപാണ് ഇതേ സ്ഥലത്ത് മറ്റൊരു സ്ത്രീ സമാന രീതിയിൽ പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.
അതേ സമയം ചാലക്കുടിയിലെ കരുവന്നൂര്‍ പാലവും പുഴയും ആത്മഹത്യാ മുനമ്പാകുന്നു. മാസങ്ങൾക്കിടെ പാലത്തിൽ നിന്നും പുഴയിൽ ചാടി ജീവനൊടുക്കിയത് നിരവധി പേരാണ്.