Share this Article
പരീക്ഷ കഴിഞ്ഞ് ബസില്‍ വരുമ്പോൾ 15കാരിയെ കാണാതായി, അന്വേഷണം
വെബ് ടീം
posted on 25-02-2024
1 min read
15-year-old-girl-went-missing-while-returning-by-bus-after-exams.

തൊടുപുഴ: അടിമാലിയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി. പരീക്ഷ കഴിഞ്ഞ് ബസില്‍ തിരികെ പോകുന്നതിനിടെ പൈനാവിനും തൊടുപുഴയ്ക്കും ഇടയില്‍ വച്ചാണ് 15കാരിയെ കാണാതായത്.

ഇന്നലെ വൈകീട്ടാണ് സംഭവം.സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ശേഷം അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു എന്ന 15കാരിയുടെ പരാതിയെ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റിയുടെ പ്രത്യേക ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. കൗണ്‍സിലിങ്ങിന് വിധേയമാകേണ്ട സാഹചര്യമായിരുന്നു പെണ്‍കുട്ടിക്ക്. അതിനിടെ പരീക്ഷ എഴുതാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ പൈനാവിലേക്ക് കൊണ്ടുപോയത്.

പരീക്ഷ കഴിഞ്ഞ പൈനാവില്‍ നിന്ന് തൊടുപുഴയിലേക്ക് തിരികെ വരുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. ബന്ധുവീടുകള്‍, പെണ്‍കുട്ടിയുമായി സൗഹൃദമുള്ള ഇടങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തിവരികയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories