കൊയിലാണ്ടി: ശ്രീരുദ്ര ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന തായമ്പകോൽസവം - അഖിലകേരള തായമ്പക മത്സരത്തിൽ പങ്കെടുക്കാൻ വാദ്യകലാപ്രതിഭകളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു. 8 വയസ്സിനും 17 നുമിടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിയ്ക്കാം. 20 മിനിട്ടായിരിക്കും മത്സരസമയം. ചുരുങ്ങിയത് 4 അനുസാരിവാദ്യക്കാരെ മത്സരാർത്ഥികൾ കൊണ്ടുവരണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് 'ശ്രീരുദ്ര ഫൗണ്ടേഷൻ സ്വർണ്ണ മെഡലുകൾ' സമ്മാനിക്കും.
മേൽവിലാസം, ഫോൺ നമ്പർ , ആധാർ കാർഡ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ്, ഗുരുവിൻ്റെ പേര് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടെ മാർച്ച് 20ന് മുമ്പ് അപേക്ഷിക്കണം.
മത്സരാർത്ഥികൾ തായമ്പക കൊട്ടുന്ന 5 മിനുട്ട് ദൈർഘ്യമുള്ള വിഡിയോയും അപേക്ഷയോടൊപ്പം അയയ്ക്കണം. അപേക്ഷ
അയക്കേണ്ട ഇ മെയിൽ വിലാസം - foundationsrirudra@gmail.com
പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മുഖ്യ രക്ഷാധികാരിയായ തായമ്പകോത്സവം ഏപ്രിൽ 7 ന് കോഴിക്കോട് , കൊയിലാണ്ടിയിലെ കുറുവങ്ങാട് നരിക്കുനി എടമന വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലാണ് നടക്കുക.
ഫോൺ - 9946487889/6235724909