കാഞ്ഞങ്ങാട്: അതിഞ്ഞാലിൽ രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അതിഞ്ഞാൽ മാപ്പിള സ്കൂളിന് സമീപം പടിഞ്ഞാറെ റെയിൽ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ചവർ അന്യസംസ്ഥാന തൊഴിലാളികളാണെന്ന് സംശയിക്കുന്നു. ഇന്ന് രാത്രി ഏഴു മണിക്ക് ശേഷമാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.