തൃശ്ശൂർ പുത്തൽ പള്ളിക്ക് സമീപം പള്ളിക്കുളം റോഡിൽ പ്രവർത്തിക്കുന്ന ലിയോസ് ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ 5-ാം വാർഷികാഘോഷവും ഗ്രാൻഡ് റീ- ഓപ്പണിങ്ങും വിവിധ പരിപാടികളുടെ സംഘടിപ്പിച്ചു.തൃശ്ശൂരിലെ ഏറ്റവും വലിയ ഹോൾ സെയിൽ ജ്വല്ലറിയായ ലിയോസ് ഗോൾഡ് ആൻ്റ് ഡയമണ്ട്സിന്റെ വാർഷികാഘോഷവും ഗ്രാൻഡ് റീ ഓപ്പണിങും ജെഎംഎ സ്റ്റേറ്റ് പ്രസിഡൻറ് രവീന്ദ്രൻ ചെറുശ്ശേരി ഉദ്ഘാടനം ചെയ്തു. ജെ എം എ സ്റ്റേറ്റ് സെക്രട്ടറി എ.കെ സാബു ഭദ്രദീപം തെളിയിച്ചു. ആദ്യ വില്പന സി.ജെ അജയകുമാർ നിർവഹിച്ചു.
ലിയോസ് സാരഥികളുടെ മാതാപിതാക്കളായ ജോണി വല്ലച്ചിറക്കാരൻ, ഓമന ജോണി, ലിയോസ് മാനേജിംഗ് പാർട്ണർ ലിയോ വല്ലച്ചിറക്കാരൻ, പാർട്ട്നർമാരായ ലിജോ വല്ലച്ചിറക്കാരൻ, ലിന്റോ വല്ലച്ചിറക്കാരൻ, കുടുംബാംഗങ്ങൾ, എച്ച് ആർ മാനേജർ ഡൊണാൾഡ് പൗലോസ്,മാനേജർമാരായ വി. ആർ വിനോദ്, ഇഗ്നേഷ്യസ് ആൻറണി, ജസ്റ്റിൻ വർഗീസ് ജീവനക്കാർ സഹകാരികൾ, ഉപഭോക്താക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വാർഷികാഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 15 വരെ വൻ ഓഫറുകളാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.
മാർച്ച് 16 മുതൽ ഏപ്രിൽ 15 വരെ ഷോറൂമിൽ നിന്ന് പർച്ചേസ് ചെയ്യുന്നവരിൽ നിന്നും ലക്കി ഡ്രോ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് ബംപർ സമ്മാനമായി ഒരു വെഡ്ഡിംഗ് സെറ്റ് സമ്മാനിക്കും. കൂടാതെ വിവാഹ പാർട്ടികൾക്ക് ഒരു ശതമാനം മാത്രം നൽകി സ്വർണം അഡ്വാൻസ് ബുക്കിംഗ് ചെയ്യാനുള്ള സൗകര്യം, ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 25% ഇളവ്, ഡയമണ്ട് എക്സ്ചേഞ്ച് ഓഫർ ആൻ്റ് ഫ്രീ ഡയമണ്ട് സർവീസ്, എല്ലാ പർച്ചേസുകൾക്കും ഉറപ്പായ സമ്മാനങ്ങൾ, എക്സ്ക്ല്യൂസീവ് ഡയമണ്ട് ജ്വല്ലറി എക്സിബിഷൻ എന്നിവയും ലിയോസിൽ ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് :80 78 71 32 25.