മേപ്പാടി: സ്വകാര്യ മെഡിക്കല്‍ കോളേജിലെ വനിതാഡോക്ടറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ.ഇ. ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്.
കോഴിക്കോട് ഫറോക്ക് സ്വദേശിനിയാണ്. ഞായറാഴ്ച വൈകീട്ട് ആശുപത്രിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യകാരണം വ്യക്തമല്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നടപടികള്‍ക്കുശേഷം തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ്പ് ലൈനില്‍ വിളിക്കുക.)