Share this Article
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി
വെബ് ടീം
posted on 17-04-2024
1 min read
bird-flu-in kerala

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴ ചെറുതനയിലും എടത്വയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധിച്ചതിന്റെ ഫലം എത്തിയതോടെയാണ് വൈറസ് രോഗബാധയെന്ന് ഉറപ്പിച്ചത്.കളക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് ക്രമീകരണങ്ങൾ വിലയിരുത്തി 

രോഗബാധിത മേഖലകളിൽ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനം 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories