Share this Article
റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 17-04-2024
1 min read

എറണാകുളം കൂത്താട്ടുകുളത്ത് സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. തിരുമാറാടി ഒലിയപ്പുറം സ്വദേശി മുണ്ടക്കൽ അംബിക സജിയാണ് (53) മരിച്ചത്. കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടം ഉണ്ടായത്. 

സ്വകാര്യ ബസ്സിൽ നിന്ന് ഇറങ്ങിയ ശേഷം ആ ബസിന്റെ തന്നെ മുന്നിലൂടെ റോഡ് മുറിച്ചുകിടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ട് എടുത്തപ്പോൾ അടിയിൽ പെടുകയുമായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories