Share this Article
വീട്ടമ്മ തോട്ടിൽ വീണ് മരിച്ച നിലയിൽ; കാണാതായത് ശനിയാഴ്ച മുതൽ
വെബ് ടീം
posted on 21-04-2024
1 min read
/HOUSE WIFE FOUND DEAD

എടത്വ: അപസ്മാര രോഗത്തിന് ചികിത്സയിലിരുന്ന വീട്ടമ്മ വെള്ളത്തിൽ വീണു മരിച്ചു. തകഴി പഞ്ചായത്ത് 9-ാം വാർഡ് ചെക്കിടിക്കാട് ഇടവല്യകളം സുധാമണിയാണ് (49) മരിച്ചത്. ശനിയാഴ്ച രാവിലെ മുതൽ സുധാമണിയെ വീട്ടിൽനിന്ന് കാണാതായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഇവരെ ‌ചെക്കിടിക്കാട് 900 പാടശേഖര മോട്ടർ തറയ്ക്ക് സമീപത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

സുധാമണിയുടെ ഭർത്താവ് രാജു രാവിലെ ജോലിക്കു പോയിരുന്നു. നടുവേദനയെ തുടർന്ന് വിശ്രമത്തിലായിരുന്ന മകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.  വീടിന് മുൻവശത്തെ ഇടത്തോട്ടിൽനിന്ന് വെള്ളം ശേഖരിക്കുന്നതിനിടെ അപസ്മാര ബാധയിൽ വെള്ളത്തിൽ വീണുപോയതാകാമെന്ന് വീട്ടുകാർ പറഞ്ഞു. മുൻപും നിരവധി തവണ അപസ്മാര ബാധയെ തുടർന്ന് സുധാമണി തോട്ടിൽ വീണിട്ടുണ്ട്. എടത്വ പൊലീസ് മേൽനടപടി സ്വീകരിച്ചു. അഖില, അനഘ, അർജുൻ എന്നിവരാണ് മക്കൾ..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories