Share this Article
ടൂറിസ്റ്റ് വാഹനമിടിച്ച് DYSP അടക്കം 19 പേർക്ക് പരുക്ക്
19 people including DYSP injured in tourist vehicle collision

പത്തനംതിട്ട അടൂരില്‍ ടൂറിസ്റ്റ് വാഹനമിടിച്ച് ഡിവൈഎസ്പിക്കും ഡ്രൈവര്‍ക്കും ഗുരുതര പരിക്ക്. ട്രാവലറും ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനവും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു.

പാലായില്‍ നിന്നും വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ച വാഹനം അടൂര്‍ ഭാഗത്തേക്ക് പോകുന്ന ഡിവൈഎസ്പിയുടെ വാഹനത്തിലേക്ക് ട്രാവലര്‍ ഇടിച്ചു കയറുകയായിരുന്നു. ട്രാവലര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം.

ട്രാവലറിന്റെ ഭാഗത്തുണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.ഡിവൈഎസ്പി എം എം ജോസിന്‍രെയും ,ഡ്രൈവര്‍ നൗഷാദിന്റെയും പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.      

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories