Share this Article
Union Budget
കൊച്ചിയിലെ ഹോട്ടലില്‍ ബോയ്‍ലർ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
വെബ് ടീം
3 hours 6 Minutes Ago
1 min read
hotel

കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ റസ്റ്ററന്റിൽ വെള്ളം തിളപ്പിക്കുന്ന ബോയ്‍ലർ പൊട്ടിത്തെറിച്ച് ഒരു മരണം. കടയിലെ ജീവനക്കാരനായിരുന്ന ബംഗാൾ സ്വദേശി സുമിത് ആണ് മരിച്ചത്. ജീവനക്കാരായ 4 പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണു. വൈകിട്ട് 4 മണി കഴിഞ്ഞപ്പോഴായിരുന്നു പൊട്ടിത്തെറി. വലിയ തിരക്കുള്ള സമയത്തായിരുന്നു അപകടം. സ്റ്റേഡിയത്തിന്റെ അടുത്ത പ്രദേശം മുഴുവൻ കേൾക്കുന്ന ശബ്ദത്തിലായിരുന്നു സ്ഫോടനം. ഇതിനടുത്തുനിന്നു ജോലി ചെയ്തിരുന്നവരാണു പരുക്കേറ്റവർ 


ശബ്ദം കേട്ട് ഓടിക്കൂടിയവർ ചേർന്ന് ഇവരെ ആംബുലൻസിലാക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 2 സ്വകാര്യ ആശുപത്രികളിലും എറണാകുളം ജനറൽ ആശുപത്രിയിലുമായാണു പരുക്കേറ്റവരെ പ്രവേശിപ്പിച്ചത്. എന്നാൽ വൈകാതെ ജീവനക്കാരിലൊരാൾ മരിച്ചു. ദേഹമാസകലം പൊള്ളിയ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories