കൊച്ചി: കോതമംഗലം ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെട്ട് സ്കൂൾ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. സംഭവത്തിൽ കോതമംഗലം കോഴിപ്പിള്ളി ആര്യപ്പിള്ളിയിൽ മരിയ അബി (15) ആണ് മുങ്ങി മരിച്ചത്.അമ്മയ്ക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനെത്തിയതായിരുന്നു പെൺകുട്ടി. അമ്മയും അപകടത്തിൽപെട്ടിരുന്നെങ്കിലും ഇവരെ രക്ഷപ്പെടുത്തി.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അതേസമയം, തിരുവനന്തപുരത്ത് വിഴിഞ്ഞം പുളിങ്കൂടിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദേശ വനിതയും ഇന്ന് മുങ്ങിമരിച്ചു. അമേരിക്കൻ പൗരയായ ബ്രിജിത്ത് ഷാർലറ്റ് എന്ന യുവതിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കടലിൽ കുളിക്കാൻ ഇറങ്ങവേ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.