Share this Article
Union Budget
കണ്ണൂരിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ചു; ആരോഗ്യനില അപകടകരം
വെബ് ടീം
posted on 05-03-2025
1 min read
elephant

കണ്ണൂർ കരിക്കോട്ടക്കരി ടൗണിന് സമീപം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കു വെടിവച്ചു. ആർആർടി വെറ്റിനറി സർജൻ അജീഷ് മോഹൻദാസാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.മയക്കുവെടിയേറ്റ കുട്ടിയാന അവശനിലയിലാണ്. തുമ്പിക്കൈക്കും വായയ്ക്കും ഇടയിൽ ഗുരുതരമായ പരിക്ക് പറ്റിയ നിലയിലായിരുന്നു കാട്ടാനയെ ചികിത്സിക്കാനായാണ് മയക്കുവെടി വെച്ചത്.ദൗത്യത്തിനായി വയനാട്ടിൽ നിന്നുള്ള പ്രത്യേക ആർആർടി സംഘം സ്ഥലത്തെത്തിയിരുന്നു.

പരിക്കേറ്റ ആന അക്രമവാസന കാണിച്ചതോടെയാണ് മയക്കുവെടി വെക്കാൻ തീരുമാനമായത്. ആനയുടെ ജീവൻ രക്ഷിക്കുകയെന്നത് ശ്രമകരമാണെന്നാണ് എസിഎഫ് വ്യക്തമാക്കിയിരുന്നു. ആനയുടെ താടിയെല്ല് പൊട്ടിയ നിലയിലാണ്. നിലവിൽ ആനയെ വനത്തിലേക്ക് തുരത്തുകയെന്നത് പ്രായോഗികമല്ല. ചികിത്സ നൽകുകയെന്നതിനാണ് പ്രാഥമിക പരിഗണനയെന്നും എസിഎഫ് വി. രതീശൻ പറഞ്ഞു. ആനയെ ചികിത്സയ്ക്കായി വയനാട്ടിലേക്ക് കൊണ്ടുപോകും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories